തൃശൂര്‍: ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ പോസ്റ്റ് ചെയ്തതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വെമ്പല്ലൂര്‍ സ്വദേശി സുധിയാണ് അറസ്റ്റിലായത്. കാശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരെ കുറിച്ചാണ് ഇയാള്‍ ഫേസ്ബുക്കില്‍ ഫെബ്രുവരി പതിനേഴിന് കുറിപ്പെഴുതിയത്.
പൊലീസിന് പരാതി ലഭിച്ചതോടെ കഴിഞ്ഞദിവസം രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഒരു കാശ്മീരി കവിയുടെ വരികള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യുകയാണ് താന്‍ ചെയ്തതെന്ന മൊഴിയാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്നത്.