ഗവര്‍ണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച മൂന്നു ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല. ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ (ഭേദഗതി 2) 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2021 എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്.
രാഷ്ട്രപതിയുടെ അനുമതി ലോകായുക്ത ബില്ലിന് മാത്രമാണെന്നും കുറിപ്പില്‍ പറയുന്നു. ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ അനുമതിയ്ക്കായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ചത്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുകയാണ് സര്‍വകലാശാല ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.