സർക്കാരിന് തിരിച്ചടി; തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.എൻ.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ സി.എന്‍.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെ നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സി.എന്‍.രാമന് മതിയായ യോഗ്യത ഇല്ലെന്ന് കോടതി വിലയിരുത്തി. വിരമിക്കല്‍ ആനുകൂല്യം അടക്കം നല്‍കരുതെന്ന് കോടതി നിര്‍ദേശിച്ചു.

സി.എന്‍. രാമന്‍ നാളെ വിരമിക്കാനിരിക്കെയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഡിസംബര്‍ 14നാണ് സി.എന്‍. രാമന്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്.

webdesk13:
whatsapp
line