കണ്ണൂര്‍ സര്‍വകലാശാലാ അസി. പ്രൊഫസര്‍ പ്രിയ വര്‍ഗീസിന് അനുകൂലമായ ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രീംകോടതി. പ്രിയക്ക് ആറാഴ്ചത്തെ സമയം നല്‍കി നോട്ടീസ് അയച്ചു. ജസ്റ്റിസ് ജെ.കെ മഹേശ്വരിയും കെ.വി വിശ്വനാഥും അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്. യു.ജി.സിയുടെയും പരാതിക്കാരന്‍ ജോസഫ് സ്‌കറിയയുടെയും ഹര്‍ജി പരിഗണിച്ചാണ് നോട്ടീസ്. നിയമനം നല്‍കിയെങ്കിലും കോടതിയുടെ അന്തിമവിധിക്ക് കാത്തിരിക്കാനാണ് നിര്‍ദേശം.