നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ കേസിലെ വിചാരണ പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയില്‍ തന്നെ തുടരും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്.
കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യവും അതിജീവിത മുന്നോട്ടുവച്ചിരുന്നു.