തിരുവനന്തപുരം: ഇതുവരെ കാണാത്ത, കേൾക്കാത്ത ചിട്ട വട്ടങ്ങളുമായി സംസ്ഥാനത്ത സ്കൂളുകൾ നാളെ തുറക്കും. കോവിഹാമാരികവർന്ന ഒന്നര വർഷത്തിനുശേഷമുള്ള സ്കൂളിലേക്കുള്ള കുട്ടികളുടെ മടങ്ങിവരവ് ആഘോഷമാ ക്കാൻ സ്കൂളുകൾ ഒരുങ്ങി. എല്ലാ സ്കൂളുകളിലും നാളെ കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശനോത്സവം സംഘടിപ്പിക്കും. പ്രവേശനോത്സവ ത്തിന്റെ സംസ്ഥാനതല ഉദ് ഘാടനം തലസ്ഥാനത്തെ കോട്ടൺഹിൽ യു.പി.എസിൽ നടക്കും.
ഒന്നു മുതൽ ഏഴുവരെയും 10, 12 ക്ലാസുകളുമാണ് നാളെ ആരംഭിക്കുന്നത്. മറ്റ് ക്ലാസുകൾ നവംബർ 15ന് ആരംഭി ക്കും. ആദ്യ രണ്ടാഴ്ച്ച ഹാജർ ഉണ്ടാകില്ല. യൂണിഫോമും നിർബന്ധമല്ല. നിർബന്ധം മാസ്കിൽ മാത്രം.
ഒരു മാസക്കാലം നീണ്ടുനിന്ന മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത്. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും രക്ഷിതാക്കൾക്ക് ആശങ്കയുണ്ടെങ്കിൽ രണ്ട് മൂന്ന് ദിവസം വിലയിരുത്തിയ ശേഷം കുട്ടികളെ സ്കൂളിലേക്ക് അയച്ചാൽ മതിയാകും. സ്കൂൾ സമയം കഴിഞ്ഞാൽ ഉച്ചയ്ക്ക് ശേഷം ഓൺലൈൻ ക്ലാസും ഉ ണ്ടായിരിക്കും. ഒരാഴ്ചയ്ക്ക് ശേഷം പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. രണ്ടാഴ്ചകഴിഞ്ഞ് ടൈംടേബിൾ തയ്യാറാ ക്കുമെന്നും മന്ത്രി പറഞ്ഞു.
24,300 തെർമൽ സ്കാനറുകൾ സ്കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാ ഷ് ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപ സ്കൂളുകൾക്ക് നൽകി. നവംബർ, ഡിസം ബർ മാസങ്ങളിലെ 49 ദിവസങ്ങളി ച്ചഭക്ഷണ പ ദ്ധതി നടത്തിപ്പ് ചെലവുകൾക്കാ യി 105.5 കോടി രൂപ സ്കൂളുകൾക്ക് മുൻകൂറായി നൽകി യിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലേക്കു ള്ള പാചക തൊഴിലാളികളുടെ ഹോണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസഉപഡയറക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്.
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും അണുന ശീകരണം നടത്തുന്നതിനും വിവിധ തലങ്ങളിലെ ജനപ്രതിനി ധികൾ, വിവിധ വകുപ്പുകൾ, പി.ടി.എ/എസ്.എം.സി, തദ്ദേശ ഭരണസ്ഥാപനങ്ങൾ, യുവജന സംഘടനകൾ, അധ്യാപക സം ഘടനകൾ തുടങ്ങിയവരുടെ യെല്ലാം സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ തുറക്കുമ്പോൾ സ്വീകരി ക്കേണ്ട സുരക്ഷാ മാനദണ്ഡ ങ്ങൾ, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള ശുചീക രണപ്രക്രിയളിൽ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ, വിദ്യാലയ ങ്ങളിലേക്ക് തിരികെ എത്തുന്ന കുട്ടികൾക്ക് വരാനിടയുള്ള മാനസിക പ്രശ്നങ്ങളും അവയു ടെ പരിഹാര മാർഗങ്ങളും, കുട്ടി കളിലെ പഠന പിന്നാക്കാവസ്ഥ,പഠനവൈകല്യങ്ങൾ മുത ലായവ കണ്ടെത്തിയാൽ സ്വീക രിക്കേണ്ട നടപടികൾ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടി യും രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്.