നട്ടെല്ലിന്റെ വളവ് കാരണമുള്ള പുറം വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശസ്ത്രക്രിയക്കിടെ മരിച്ചു. കാഞ്ഞിരംകുളം കാക്കലംകാനം അനീറ്റ ഭവനില്‍ സെല്‍വരാജിന്റെയും അനിതയുടെയും മകള്‍ അലീന (13) ആണ് വ്യാഴാഴ്ച മരിച്ചത്.
മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് ബന്ധുക്കള്‍ പരാതി നല്‍കി. സംഭവത്തില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പരിശോധിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.