X

സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങളുടെ മേളം; മൂന്നു മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങളുടെ മേളം. മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെയാണ്. ധന- നിയമ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് നിയമനം. ട്വന്റി ഫോര്‍ ന്യൂസാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ലക്ഷങ്ങള്‍ തൊഴില്‍ കാത്ത് കഴിയുമ്പോഴാണ് സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളെല്ലാം തുടര്‍ച്ചയായി പിന്‍വാതില്‍ നിയമനത്തിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

24-12-2020 ലെ മന്ത്രിസഭായോഗത്തില്‍ 4,441 -ാം ഇനമായി വന്നിട്ടുള്ളതില്‍ സ്ഥിരപ്പെടുത്തിയത് പത്ത് പേരെയാണ്. ഫോറസ്‌ററ് ഇന്‍ഡസ്ട്രീസില്‍ മൂന്ന് പേരെയും, കെല്‍ട്രോണില്‍ 296 പേരെയും, കേരളാ ബ്യൂറോ ഇന്‍ഡസ്ട്രിയല്‍ പ്രമോഷണില്‍ ആറ് പേരെയും, ഭൂജലവകുപ്പില്‍ 25 പേരെയും, സി-ഡിറ്റില്‍ 114 പെരയുമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

 

web desk 1: