ദത്ത് കേസ് വിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. കുഞ്ഞിനെ താമസിപ്പിച്ചിരുന്ന നിര്‍മല ശിശുഭവനില്‍ എത്തിയാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോ ടെക്‌നോളജി നിന്നുള്ള വിദഗ്ധര്‍ കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചത്.
എന്നാല്‍ പരിശോധനയ്ക്ക് മുമ്പായി കുഞ്ഞിനെ കാണണമെന്ന് അനുപമ ആവശ്യപ്പെട്ടു. സാമ്പിള്‍ എടുക്കാന്‍ കൊണ്ടുവരുന്ന കുഞ്ഞ് എന്റെ തന്നെയാണോ എന്ന കാര്യത്തില്‍ എന്താണ് ഉറപ്പ്? അതുകൊണ്ട് തന്റെയും കുഞ്ഞിനെയും ഡിഎന്‍എ പരിശോധന ഒരുമിച്ച് ആക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ അനുപമയുടെ ഡിഎന്‍എ പരിശോധന സംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അനുപമ പറയുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെ ആന്ധ്രാപ്രദേശില്‍ നിന്നും കുഞ്ഞു തിരുവനന്തപുരത്തെത്തിയത്