വരുണ്‍ ധവാന്‍ നായകനായെത്തിയ ബേബി ജോണിന് പകരം ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുണ്‍ ധവാന്‍ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
ചുരുക്കം തിയേറ്ററുകളില്‍ മാത്രമായിരുന്നു മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് റിലീസായത്. എന്നാല്‍ പ്രേക്ഷകരുടെ പ്രതികരണത്തെ തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിക്കുകയായരുന്നു.
വരുണ്‍ ധവാന്‍ ചിത്രമായ ബേബി ജോണ്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഏറെ പിന്നോട്ട് പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആദ്യവാരം അവസാനിച്ചപ്പോള്‍ ഇന്ത്യയില്‍ 27.6 കോടി രൂപയാണ് ‘മാര്‍ക്കോ’ നേടിയത്. 8ാം ദിവസം 2.3 കോടിയും 9ാം ദിവസം 2.70 കോടിയും നേടിയതോടെ ചിത്രത്തിന്റെ രണ്ടാം ആഴ്ചയില്‍ വരുമാനംകുതിച്ചു, മൊത്തം കളക്ഷന്‍ ഏകദേശം 32.60 കോടി രൂപയായി.