ചേട്ടാ ഞാന്‍ സ്‌ക്കൂളില്‍ പോണില്ല ഞാനുമുണ്ട് ഐലന്‍ അത് പറഞ്ഞപ്പോഴാണ് ചാണ്ടി ഉമ്മന്‍ നേരത്തെ കണ്ട് പിരിഞ്ഞ ഐലന്‍ കൂടെ കൂടിയത് അറിയുന്നത്.പുതുപ്പള്ളി അങ്ങാടി കുന്ന് റോഡില്‍ പ്രചരണത്തിനെത്തിയപ്പോഴാണ് പിതാവ് സാജനൊപ്പം സ്‌ക്കൂളിലേക്ക് പോയ ഐലനെ കണ്ടത്. സ്ഥാനാര്‍ത്ഥിക്ക് ഒരു പൂവും നല്‍കി ഐലന്‍ ആദ്യം ആശംസകള്‍ നേര്‍ന്നു.
പക്ഷെ വീടുകള്‍ കയറി ദൂരം പിന്നിട്ടപ്പോഴാണ് കുഞ്ഞ് ഐലന്‍ കൂടെ കൂടിയത് ചാണ്ടി ശ്രദ്ധിച്ചത്. പിന്നെ ഐലനും കൂടി സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ടു ചോദിക്കാന്‍. ചാണ്ടി ഉമ്മന്‍ പറയുന്നത് കേട്ട് ആദ്യം കയറിയ വീടുകളില്‍ ഐലന്‍ എനിക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത് അത് കേട്ടതും വീട്ടുകാര്‍ക്കും വോട്ട് ചോദ്യത്തില്‍ കൗതുകമായി. സ്വന്തമായി വോട്ട് പിടിക്കുന്നതില്‍ ചാണ്ടി പരിഭവം പറഞ്ഞതോടെ പിന്നെ ചാണ്ടി ഉമ്മന് വേണ്ടിയായി ഐലന്റെ വോട്ട് പിടുത്തം. ഇതിനിടയില്‍ ഐലനെ കാണാതായതോടെ പിതാവ് സാജന് സ്‌ക്കൂളില്‍ നിന്ന് ടീച്ചറിന്റെ വിളിയും വന്നു. വിളിച്ചപ്പോള്‍ ഐലന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമായത് കൊണ്ട് വരില്ലന്ന്‌ഞ്ഞെങ്കിലും ചാണ്ടി ഉമ്മന്‍ നിര്‍ബന്ധിച്ച് ഐലനെ പിതാവിനൊപ്പം സ്‌കൂളില്‍ അയച്ചു. പോകും മുമ്പേ ചാണ്ടി ചേട്ടന് എല്ലാ വിജയാശംസകളും നേര്‍ന്നാണ് ഐലന്‍ മടങ്ങിയത്.