സുലൂരിലെ വ്യോമസേന ക്യാമ്പില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്റ്റര്‍ മലയുടെ മുകളില്‍ എത്തി ബാബുവിനെ എയര്‍ ലിഫ്റ്റ് ചെയ്തു. ശേഷം കഞ്ചിക്കോട് ഹെലിപാഡില്‍ ആണ് ബാബുവിനെ എത്തിച്ചത്. അവിടെ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകള്‍.
ചെങ്കുത്തായ മലയിടുക്കില്‍ കുടുങ്ങിയ ബാബു രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ദൗത്യസംഘം രക്ഷപ്പെടുത്തിയത്. മുകളില്‍ നിന്നും കയര്‍കെട്ടി താഴേക്കിറങ്ങി വന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. ദൗത്യസംഘത്തിലെ സൈനികന്‍ ബാബുവിനെ ആദ്യം വെള്ളം നല്‍കി. ശേഷം പതിയെ കയര്‍ ഉപയോഗിച്ച് മുകളിലേക്ക് കയറുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ച് ഇറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. പലതവണ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഇന്ന് രാവിലെയോടു കൂടി മാത്രമാണ് മലയിടുക്കില്‍ നിന്ന് ഒരു മോചനം നേടാന്‍ ബാബുവിനായത്.