X
    Categories: indiaNews

“ആരും പള്ളി തകര്‍ത്തിട്ടില്ല”; ബാബരി ധ്വംസന വിധിയില്‍ പ്രതികരണവുമായി പ്രമുഖര്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി പ്രമുഖര്‍. പ്രത്യേക കോടതി ജഡ്ജ്   സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് പ്രത്യേക സിബിഐ കോടതിയുടെ വിധി.

അതേസമയം, എല്ലാ പ്രതികളെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി പ്രമുഖര്‍ രംഗത്തെത്തി. ആരും പള്ളി തകര്‍ത്തിട്ടില്ലെന്നാണ് കശ്മീരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി ട്വീറ്റ് ചെയ്തത്.

അതിനാല്‍ ആരും പള്ളി തകര്‍ത്തിട്ടില്ല. ഇതൊരു ക്രിമിനല്‍ കേസായിരുന്നു, കുറ്റവാളികള്‍ എത്ര ഉയര്‍ന്നവരാണെങ്കിലും ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിന് നീതിയെ ബന്ദികളാക്കാന്‍ കഴിയില്ല. ലജ്ജാകരം!, സല്‍മാന്‍ നിസാമി ട്വീറ്റ് ചെയ്തു.

chandrika: