X

വിധി നിര്‍ഭാഗ്യകരം; അന്വേഷണ ഏജന്‍സി ഉടന്‍ അപ്പീലിന് പോകണമെന്നും ഹൈദരലി തങ്ങള്‍

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷയിലാതെ പോയത് വളരെ നിര്‍ഭാഗ്യകരമാണെന്നും വിധിക്കെതിരെ അന്വേഷണ ഏജന്‍സി ഉടനെ അപ്പീലിന് പോകണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ബാബരി ധ്വംസന വിധിയില്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തങ്ങള്‍.

നിയമവിരുദ്ധമായും അക്രമമാര്‍ഗത്തിലൂടെയും ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷയിലാതെ പോയത് വളരെ നിര്‍ഭാഗ്യകരമാണെന്ന് തങ്ങള്‍ പറഞ്ഞു. വിധിക്കെതിരെ അന്വേഷണ ഏജന്‍സി ഉടനെ തന്നെ ഇക്കാര്യത്തില്‍ അപ്പീല്‍ പോകേണ്ടതാണ്. എല്ലാവരും സമാധാനം നിലനിര്‍ത്തുകയും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുകയും വേണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Updating….

chandrika: