ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസുകളില്‍ വിധി അല്‍പസമയത്തിനകം. വിധി പ്രസ്താവിക്കുന്ന ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് സുരേന്ദ്ര കുമാര്‍ യാദവ് കോടതി മുറിയിലെത്തി. കേസില്‍ പ്രതികളായ 18 പേര്‍ ഹാജകായിട്ടുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ബി.ജെ.പി നേതാക്കളായ എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവര്‍ പ്രതികളായ കേസുകളില്‍ ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി വിധി പ്രസ്താവിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, വിധി കേള്‍ക്കാന്‍ എല്‍കെ അദ്വാനിയും ഉമാഭാരതിയും മുരളി മനോഹര്‍ ജോഷി ഹാജരാവില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് സാഹചര്യത്തിലാണ് ഇവര്‍ ഹാജരാവാത്തത്.