കലാമണ്ഡലം കല്‍പിത സര്‍വലകശാല ചാന്‍സലറായി ചുമതലയേറ്റ പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ് നിലപാട് വ്യക്തമാക്കി. ഗുജറാത്തിലുള്ള മല്ലിക സാരാഭായി മലയാളം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ഗുജറാത്ത് മോഡലിനെ കുറിച്ചും ബാബരി മസ്ജിദ് വിഷയത്തിലും കടുത്ത നിലപാടാണ് അറിയിച്ചത്.
ഗുജറാത്തില്‍നിന്ന് കേരളത്തിലേക്ക് വരുന്ന താങ്കള്‍ക്ക് രണ്ട് സംസ്ഥാനങ്ങളിലെയും മാതൃക താരതമ്യം ചെയ്യാമോ എന്ന ലേഖകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ഉള്ളില്‍ അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃക എന്നായിരുന്നു മല്ലിക സാരാഭായിയുടെ പ്രതികരണം.
ഡിസംബര്‍ ആറിനായിരുന്നു മല്ലികാ സാരാഭായിയുടെ നിയമന ഉത്തരവ്. ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തിട്ട് മുപ്പത് വര്‍ഷം തികഞ്ഞ ദിവസം. ബാബരി മസ്ജിദ് തകര്‍ത്തതിനെതിരെ ശക്തമായ നിലപാടെടുത്തയാളെന്ന നിലയില്‍ ഇടതു സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രഖ്യാപനമാണോ ഈ നിയമനം എന്ന ചോദ്യത്തിനും അവര്‍ കൃത്യമായ ഉത്തരം നല്‍കി. ഇന്ത്യന്‍ ജനതയോട് കാട്ടിയ നീതികേടാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍ എന്നും ആ ദിവസത്തെ ഞെട്ടലോടെയാണ് ഓര്‍ക്കുന്നതെന്നും പറഞ്ഞ മല്ലിക ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരേ പൊരുതാന്‍ കരുത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു എന്ന് കൂടി കൂട്ടിച്ചേര്‍ത്തു.