X

ബാബരി ധംസ്വന വിധി ഉടന്‍; എല്‍കെ അദ്വാനിയും ഉമാഭാരതിയും ഹാജരാവില്ല-കോടതി പരിസരത്ത് കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസുകളില്‍ വിധി അല്‍പസമയത്തിനകം. ബി.ജെ.പി നേതാക്കളായ എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവര്‍ പ്രതികളായ കേസുകളില്‍ ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി വിധി പ്രസ്താവിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, വിധി കേള്‍ക്കാന്‍ എല്‍കെ അദ്വാനിയും ഉമാഭാരതിയും മുരളി മനോഹര്‍ ജോഷി ഹാജരാവില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് സാഹചര്യത്തിലാണ് ഇവര്‍ ഹാജരാവാത്തത്. അതേസമയം കേസില്‍ പ്രതികളായ 18 പേര്‍ ഹാജകായിട്ടുണ്ട്. ജഡ്ജ് കോടതി മുറിയിലെത്തി.
വിധിയുടെ പശ്ചാത്തലത്തില്‍ കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബാബ്‌റി മസ്ജിദ് തകര്‍ത്തിന് പിന്നിലെ ബി.ജെ.പി-സംഘ്പരിവാര്‍ ഗൂഢാനലോചന, പള്ളി പൊളിച്ച കരസേവകരുടെ അക്രമണ നടപടിയില്‍ എല്‍.കെ അഡ്വാനിയുള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍ കാരണമായോ തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരിക്കും ഇന്നത്തെ വിധി. നേരത്തെ അയോധ്യ കേസില്‍ പള്ളി തകര്‍ത്തത് തെറ്റാണെന്ന് പരമോന്നത കോടതി വിലയിരുത്തിയിരു്ന്നു. ഇതില്‍ പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് പ്രത്യേക സിബിഐ കോടതി വിധി പറയുക.

പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങുന്ന കേസില്‍ ലഖ്നൗവിലെ പ്രത്യേക സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ഇന്ന് വിധി പറയുന്നത്. സെപ്തംബര്‍ 30ന് അകം വിധി പ്രസ്താവിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് നടപടി ക്രമങ്ങള്‍ വേഗത്തിലായത്. മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. സ്പെഷ്യല്‍ സിബിഐ ജഡ്ജ് എസ് കെ യാദവാണ് സുപ്രധാന കേസില്‍ വിധി പ്രസ്താവം നടത്തുക. 1992 ഡിസംബര്‍ ആറിനാണ് ബാബരി തകര്‍ക്കപ്പെട്ടത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പടെ 32 പേരാണ് കേസിലെ പ്രതികള്‍.

chandrika: