X

ബാബരി മസ്ജിദ് കേസ്: വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിന്റെ ഗൂഡാലോചന സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ബിജെപി നേതാക്കളായ എല്‍.കെ അധ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരെ ഗൂഢാലോചനകുറ്റം പുനസ്ഥാപിക്കണമോ എന്നതു വിഷയത്തിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. നേരത്തെ യുപിയിലെ റായ്ബറേലി കോടതി ഇവര്‍ക്കെതിരായ ഗൂഡാലോചനക്കുറ്റം റദ്ദാക്കിയിരുന്നു.

chandrika: