X
    Categories: Culture

ബാബരി കേസ്; കോടതിക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന് സമസ്ത

കോഴിക്കോട്: ബാബരി മസ്ജിദ്‌കേസ് നീതിന്യാവ്യവസ്ഥകള്‍ക്കനുസരിച്ച് കോടതിക്കകത്ത് വെച്ച് തീര്‍പ്പാക്കണമെന്ന് കോഴിക്കോട്‌ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ആവശ്യപ്പെട്ടു. കേസില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസിന്റെ നിലപാട് അസ്വീകാര്യമാണ്. ബാബരി മസ്ജിദിന്റെ രേഖകളും പാരമ്പര്യവും പരിശോധിച്ച് സത്യസന്ധമായ തീര്‍പ്പ് കല്‍പ്പിക്കാന്‍ നിയമവകുപ്പും ഭരണകൂടവും ബാധ്യസ്ഥരാണ്. കേന്ദ്രഭരണകൂടത്തിന്റെ നിലപാടില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പരക്കെ ആശങ്കയുണ്ട്. ജനാധിപത്യ മതേതരത്വമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ന്യൂനപക്ഷങ്ങള്‍ക്ക്‌സുരക്ഷിതത്വം ഉറപ്പാക്കാനും ഭരണകൂടം തയ്യാവാണം. കാസര്‍ഗോഡ് പഴയ ചൂരിഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസ മുഅല്ലിം കെ.എസ് മുഹമ്മദ് റിയാസ് മൗലവിയെ നിഷ്ഠൂരമായി വധിച്ചതില്‍യോഗം പ്രതിഷേധിച്ചു. അക്രമികള്‍ രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കണമെന്നും ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

chandrika: