X

‘ബാബരി മസ്ജിദ് തര്‍ക്കം കോടതിക്കു പുറത്ത് ചര്‍ച്ച ചെയ്യാം’;സുപ്രീംകോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് കോടതിക്കു പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് സുപ്രീംകോടതി. ഇരുവിഭാഗവും കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും അതിന് മധ്യസ്ഥത വഹിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കഹാര്‍ പറഞ്ഞു. അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

കേസ് കോടതിക്കുപുറത്തുവെച്ച് രമ്യമായി പരിഹരിക്കാം. വിശ്വാസപരമായ കാര്യങ്ങളില്‍ കോടതിക്കുപുറത്തുള്ള ഒത്തുതീര്‍പ്പുകളാണ് നല്ലത്. ഇരുവിഭാഗവും പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദ്ദേശം മാത്രമാണെന്നും കോടതി പറഞ്ഞു. കേസില്‍ അടുത്തയാഴ്ച്ച വാദം കേള്‍ക്കും.

കോടതിക്കുപുറത്ത് മധ്യസ്ഥതക്ക് തയ്യാറാണെന്ന് കോടതി പറയുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നാണ് നിയമനിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ പ്രായോഗികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

chandrika: