ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള സുബ്രഹ്മണ്യസ്വാമിയുടെ അപേക്ഷ കോടതി തള്ളി. സ്വാമിയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ ഒരു ഘട്ടത്തിലും സാമി കക്ഷിയായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേ സമയം കേസ് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. രേഖകള്‍ പരിഭാഷപ്പെടുത്താന്‍ കക്ഷികള്‍ക്ക് മൂന്നുമാസത്തെ സമയം അനുവദിച്ചു. പൊതുതാല്‍പര്യ ഹരജികളില്‍ വാദം കേള്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. അപേക്ഷയെ യുപി സര്‍ക്കാറും കോടതിയില്‍ എതിര്‍ത്തു.
അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി മൂന്ന് കക്ഷികള്‍ക്കായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈകോടതി വിധിക്കെതിരായ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ്, രാം ലല്ലാ വിരാജ്മാന്‍, നിര്‍മോഹി അഖാര എന്നിവരാണ് കേസിലെ കക്ഷികള്‍.