ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 12 നേതാക്കള്‍ക്കെതിരെ പ്രത്യേക സി.ബി.ഐ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി. ജാമ്യം അനുവദിച്ച ശേഷം അദ്വാനി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
അദ്വാനിയുള്‍പ്പെടെ 12നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരടക്കമുള്ളവര്‍ക്കാണ് ലക്‌നൗവ്വിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം.
എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളിമനോഹര്‍ ജോഷി എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു. കോടതിക്കു പുറത്ത് വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി പുനസ്ഥാപിക്കുകയായിരുന്നു. ഈ മാസം 22നാണ് ലക്‌നൗ സി.ബി.ഐ കോടതി വിചാരണ ആരംഭിച്ചത്.