കറാച്ചി: വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും പാകിസ്താന്റെ ബാബര്‍ അസം സെഞ്ച്വറി നേടിയപ്പോള്‍ തകര്‍ന്നത് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിന്റെ പേരിലുള്ള റെക്കോര്‍ഡ്. മൂന്ന് ഏകദിനങ്ങളില്‍ നിന്നായി മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡാണ് ബാബര്‍ അസം സ്വന്തം പേരിലാക്കിയത്. തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ഏഴാമത്തെ ബാറ്റ്‌സ്മാനും മൂന്നാമത്തെ പാകിസ്താന്‍ താരവുമാണ് ബാബര്‍. ഡി കോക്ക് മൂന്ന് മത്സരങ്ങളില്‍ നിന്നായി മൂന്ന് സെഞ്ച്വറികളുള്‍പ്പെടെ 342 റണ്‍സാണ് നേടിയതെങ്കില്‍ ബാബര്‍ (മൂന്ന് സെഞ്ച്വറികള്‍) 360 റണ്‍സാണ് സ്വന്തമാക്കിയത്. ഡി കോക്കിന്റെ സെഞ്ച്വറി നേട്ടം 2013ല്‍ ഇന്ത്യക്കെതിരെ ആയിരുന്നു. ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലിനാണ് മൂന്നാം സ്ഥാനം. ഇംഗ്ലണ്ടിനെതിരെ 330 റണ്‍സാണ് ഗപ്റ്റില്‍ സ്വന്തമാക്കിയത്. വെസ്റ്റ്ഇന്‍ഡീനെതിരായ മൂന്നാം ഏകദിനത്തില്‍ ബാബറിന്റെയും അസ്ഹര്‍ അലിയുടെയും ബലത്തില്‍ പാകിസ്താന്‍ 50 ഓവറില്‍ 308 റണ്‍സെടുത്തു. കളി പുരോഗമിക്കുകയാണ്.
- 8 years ago
chandrika
Categories:
Views