X
    Categories: indiaNews

ബാബ സിദ്ദിഖി വധം: അന്‍മോല്‍ ബിഷ്ണോയിയെ കുറിച്ച് വിവരം നല്‍കിയാല്‍ 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ

ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. ബാബ സിദ്ധിഖിയുടെ കൊലപാതകത്തില്‍ അന്‍മോലിന് പങ്കുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.

ലോറന്‍സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നിലെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ കൊല്ലാന്‍ ഉത്തരവിട്ടത് അന്‍മോലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബാബ സിദ്ദിഖിയുടെയും മകന്റെയും ചിത്രങ്ങള്‍ കൊലയാളികള്‍ക്ക് നല്‍കിയത് അന്‍മോല്‍ ബിഷ്‌ണോയിയാണെന്ന് പൊലീസ് പറയുന്നു.

സല്‍മാന്‍ ഖാന്റെ വീടിനുമുന്നില്‍ വെടിവെപ്പ് നടത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.

 

webdesk17: