X

‘ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം പിന്‍വലിക്കണം’; വിവാദ പ്രസ്താവനയുമായി വീണ്ടും രാംദേവ്


ന്യൂഡല്‍ഹി: രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവരുടെ വോട്ടവകാശം പിന്‍വലിക്കണമെന്ന വിവാദ പ്രസ്താവനയുമായി വിവാദ സന്യാസി ബാബാ രാംദേവ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം, തൊഴില്‍, ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ ഒഴിവാക്കണമെന്ന് രാംദേവ് പറഞ്ഞു. മതവിത്യാസമില്ലാതെ ഈ നിബന്ധന എല്ലാവര്‍ക്കും ബാധകമാക്കണമെന്നും ഇതിലൂടെ മാത്രമേ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. മുമ്പും ഇത്തരത്തില്‍ വോട്ടവകാശം നല്‍കുന്നത് നിര്‍ത്തണമെന്ന ആവശ്യവുമായി രാംദേവ് രംഗത്തുവന്നിരുന്നു.
അത്തരക്കാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കാനും ആസ്പത്രികള്‍ ചികിത്സ നിഷേധിക്കാനും സര്‍ക്കാര്‍ ജോലി നല്‍കാതിരിക്കാനും രാംദേവ് ആവശ്യപ്പെട്ടിരുന്നു. ഇതു കൂടാതെ അവിവാഹിതര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കണമെന്ന ആവശ്യവും രാംദേവ് ഉന്നയിച്ചിരുന്നു.

chandrika: