Categories: indiaNews

ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ബാബ രാംദേവ് നിലത്ത് വീണു; വൈറലായി വിഡിയോ

ഭോപ്പാല്‍: ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ചയായിരുന്നു നടന്ന സംഭവം.

ആനയുടെ പുറത്ത് യോഗ ചെയ്തിരുന്ന രാംദേവ്, ആന അനങ്ങിയതോടെ ബാലന്‍സ് നഷ്ടമായി താഴെ വീഴുകയായിരുന്നു. താഴെ വീണതോടെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Test User:
whatsapp
line