X
    Categories: indiaNews

ഇന്ധനവില വര്‍ധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ബാബാ രാംദേവ്

പെട്രോള്‍ വില സംബന്ധിച്ച് ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി യോഗ ഗുരു ബാബ രാംദേവ്. ഹരിയാനയിലെ ഒരു പരിപാടിക്കിടെയായിരുന്നു തര്‍ക്കം.

പെട്രോള്‍ വില 40 രൂപയ്ക്കും പാചകവാതക സിലിണ്ടര്‍ 300 രൂപയും നല്‍കാന്‍ കഴിയുന്ന ഒരു സര്‍ക്കാരിനെ ആണ് ജനങ്ങള്‍ക്ക് ആവശ്യം എന്ന് ബാബാ രാം മുന്‍പ് പ്രസ്താവന നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ക്ഷുഭിതനായത്.

ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്, മിണ്ടാതിരിക്കുക നിങ്ങള്‍ക്കിത് നല്ലതല്ല ചോദ്യം ആവര്‍ത്തിക്കുന്നത് തെറ്റാണ് അന്തസ്സുള്ള മാതാപിതാക്കളുടെ മകന്‍ ആയിരിക്കും നിങ്ങള്‍ രാംദേവ് പറഞ്ഞു.

Test User: