X
    Categories: indiaNews

യോഗിക്കെതിരെ പ്രസംഗിച്ചതിന് അസംഖാന് തടവ്

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിദ്വേഷ പ്രസംഗ കേസില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അസംഖാന് മൂന്ന് വര്‍ഷം തടവ്. 25,000 രൂപ പിഴശിക്ഷയും റാംപൂര്‍ കോടതി വിധിച്ചു. ആദിത്യനാഥിനെതിരെയും ജില്ലാ മജിസ്‌ട്രേറ്റായിരുന്ന ആഞ്ജനേയ കുമാര്‍ സിങ് ഐ.എ.എസിനെയുമാണ് അസം ഖാന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചത്. അപ്പീല്‍ നല്‍കാന്‍ ഖാന് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ അദ്ദേഹത്തിന് ജാമ്യവും അനുവദിച്ചു.

അപ്പീല്‍ തള്ളി ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ അസം ഖാന് എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും. ഖാനെതിരെ നിരവധി കേസുകളാണ് യു. പി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഭൂമി തട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷത്തോളം ജയിലിലായ അസം ഖാന് അടുത്തിടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

Test User: