X

ബ്ലേഡ് അയ്യപ്പന്‍ പിടിയില്‍; മോഷണം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌

അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ചു മോഷണം നടത്തി വന്നയാളെ കൊട്ടാരക്കര പൊലീസ് പിടികൂടി. മംഗലപുരം സ്വദേശി ബ്ലേഡ് അയ്യപ്പന്‍ എന്ന് വിളിക്കുന്ന അയ്യപ്പനെയാണ് പിടികൂടിയത്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് പ്രതിയെ പൊലീസ്് പിടികൂടിയത്.

കൊട്ടാരക്കര അവണൂര്‍ മുസ്‌ലിം പള്ളിയിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണവും, പടിഞ്ഞാറ്റിന്‍കര അമ്മന്‍കോവിലിലെ ഓഫീസ് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസിലും പ്രതിയായ അയ്യപ്പനാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലുമാണ് അയ്യപ്പന്‍ പിടിയിലായത്. അക്രമണ സ്വഭാവമുള്ള അയ്യപ്പനെ തഴവയില്‍ വച്ച് അതി സാഹസികമായാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.

 

webdesk14: