ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാതെ യുവജന കമ്മീഷന്‍. ഇക്കാര്യമറിയിച്ചു യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം ധനകാര്യ വകുപ്പിന് കത്ത് അയച്ചു.
സംസ്ഥാന സര്‍ക്കാരിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 18 ലക്ഷമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. ചിന്തയുടെ ശമ്പള കുടിശ്ശിക ഉള്‍പ്പെടെയുള്ള പണമാണ് ആവശ്യപ്പെട്ടത്.അടുത്തിടെയാണ ്ചിന്തയുടെ ശമ്പളം അമ്പതിനായിരത്തില്‍നിന്ന് ലക്ഷമായി ഉയര്‍ത്തിയതും 208 മുതലുള്ള എട്ടുലക്ഷം രൂപ കുടിശിക അനുവദിച്ചതും. താന്‍ കുടിശികയും വര്‍ധനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞെങ്കിലും ചിന്തയുടെ കത്ത് പുറത്തുവന്നതോടെ ഇളിഭ്യയായി.
കഴിഞ്ഞ ബജറ്റില്‍ യുവജന കമ്മീഷന് 76.06 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് തികയാതെ വന്നതോടെ ഒന്‍പതുലക്ഷം രൂപ അധികവും ഇതിനെല്ലാം പുറമേയുമാണ് ഇപ്പോള്‍ 18 ലക്ഷം രൂപയും അനുവദിച്ചിരിക്കുന്നത്.