അയോധ്യയിലെ ബാബരി മസ്ജിദ് – രാമജന്മഭൂമി പ്രശ്‌നത്തില്‍ രണ്ട് അഡീഷണല്‍ ജില്ലാ ജഡ്ജിമാരെ പത്ത് ദിവസത്തിനം നിരീക്ഷകരായി നിയോഗിക്കണമെന്ന് സുപ്രീംകോടതി. പത്തു ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി സുപ്രീംകോടതി രജിസ്ട്രിക്ക് കത്തു കൈമാറി. നേരത്തെയുണ്ടായിരുന്ന നിരീക്ഷകരില്‍ ഒരാള്‍ വിരമിച്ചെന്നും മറ്റൊരാള്‍ ഹൈക്കോടതി ജഡ്ജായി പോയെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാകേഷ് ദ്വിവേദി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
അഡീഷണല്‍ ജഡ്ജുമാരുടെയും സ്‌പെഷ്യല്‍ ജഡ്ജുമാരുടെയും പട്ടികയും ദ്വിവേദി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പട്ടിക ദീര്‍ഘമേറിയതാണെന്നും അലഹബാദ് ഹൈക്കോടതി രണ്ട് പേരെ നാമനിര്‍ദേശം ചെയ്യട്ടെയെന്നുമായിരുന്നു ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവര്‍ കൂടി അംഗങ്ങളായ ബഞ്ചിന്റെ നിലപാട്.