മുംബൈ: ജൂണ്‍ അഞ്ചിന് നടത്താനിരുന്ന അയോധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണിതെന്നാണ് വിശദീകരണം. എന്നാല്‍ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ് സിങ്ങിന്റെ ശക്തമായ എതിര്‍പ്പാണ് തീരുമാനത്തിന് പിന്നിലെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. 2008ല്‍ ഉത്തരേന്ത്യക്കാരോട് എം. എന്‍.എസ് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയതിന് രാജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അയോധ്യാ സന്ദര്‍ശനം തടയുമെന്നാണ് ബ്രിജ്ഭൂഷണ് സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.