X

അയോധ്യയില്‍ മധ്യസ്ഥ ചര്‍ച്ച വേണോ എന്നതില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: അയോധ്യാ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥത വേണോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീംകോടതി ഉത്തരവുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.

കോടതി നിര്‍ദ്ദേശപ്രകാരം എല്ലാ കക്ഷികളും മധ്യസ്ഥചര്‍ച്ചക്കായുള്ള പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപ്കമിശ്ര, ജെ.എസ് കെഹാര്‍, ജസ്റ്റിസ് എ.കെ പട്‌നായിക് എന്നിവരുടെ പേരുകളാണ് ഹിന്ദുമഹാസഭ നിര്‍ദ്ദേശിച്ചത്.

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എ.കെ പട്‌നായിക്, ജി.എസ് സിങ്വി എന്നിവരുടെ പേരുകള്‍ നിര്‍മോഹി അഖാഡ മുന്നോട്ടു വച്ചു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്ന് ഹിന്ദു മഹാസഭയും മധ്യസ്ഥനീക്കത്തോട് യോജിപ്പെന്ന് മുസ്ലിം സംഘടനകളും അറിയിച്ചിട്ടുണ്ട്.

web desk 1: