X

അയോധ്യ പ്രശ്‌നം ചര്‍ച്ചയിലൂടെ തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

ദില്ലി: അയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മൂന്നംഗ സമിതിയേയും സുപ്രീംകോടതി നിയോഗിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയത്. ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റു രണ്ടു പേര്‍.

ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ വച്ച് ഒരാഴ്ചക്കകം മധ്യസ്ഥ ചര്‍ച്ച ആരംഭിക്കണമെന്നും അതീവ രഹസ്യസ്വഭാവത്തോടെയായിരിക്കണം ചര്‍ച്ചയെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഒരു മാസം കൊണ്ട് മധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം. എട്ടാഴ്ച്ചക്കകം ചര്‍ച്ച പൂര്‍ത്തിയാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. അതുവരെ മധ്യസ്ഥ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

web desk 1: