X
    Categories: indiaNews

അയോധ്യയില്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ഗ്രാമമുഖ്യനായി മുസ്‌ലിം മതപണ്ഡിതന്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അയോധ്യയിലെ ഹിന്ദുഭൂരിപക്ഷ ഗ്രാമമായ രാജന്‍പൂരില്‍ ഗ്രാമമുഖ്യനായി ഒരു മുസ്‌ലിം യുവാവ്. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഹാഫിസ് അസീമുദ്ദീന്‍ എന്ന മുസ്‌ലിം മതപണ്ഡിതന്‍ ഇവിടുത്തെ ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റുഡൗലി നിയമസഭാ മണ്ഡലത്തിലെ മാവായ് ബ്ലോക്കിലെ രാജന്‍പൂര്‍ ഗ്രാമത്തിന്റെ തലവനാണ് ഇപ്പോള്‍ ഹാഫിസ് അസീമുദ്ദീന്‍.

ഹാഫിസ് അസീമുദ്ദിന് എതിരാളികളായി എട്ടു പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എട്ടുപേരും ഹിന്ദുക്കളായിരുന്നു. എന്നാല്‍ ഹിന്ദു ഭൂരിപക്ഷ ഗ്രാമമായിട്ടും ഗ്രാമീണര്‍ വിശ്വാസമര്‍പ്പിച്ചത് അസിമുദ്ദീനിലാണ്. ഗ്രാമത്തിലെ ഏക മുസ്‌ലിം കുടുംബമാണ് ഹാഫിസ് അസിമുദ്ദീന്റേത്.

പെന്‍ഷന്‍, പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ വീട്, ഭൂമി അനുവദിക്കല്‍ എന്നിവ വാഗ്ദാനം ചെയ്താണ് മറ്റു സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടിയത്. പക്ഷേ ഗ്രാമമൊന്നാകെ അസിമുദ്ദീനെ വിജയിപ്പിക്കുകയായിരുന്നു

ഗ്രാമത്തിലെ ഹിന്ദുമുസ്‌ലിം ഐക്യമാണ് തന്റെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ‘രാജന്‍പൂര്‍ ഗ്രാമത്തില്‍ മാത്രമല്ല, മുഴുവന്‍ അയോധ്യയിലെയും ഹിന്ദുമുസ്‌ലിം ഐക്യത്തിന് ഉദാഹരണമാണ് ഈ വിജയമെന്നും ഹാഫിസ്പ്രതികരിച്ചു.

web desk 1: