ലഖ്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ദര്‍ശനത്തിനെത്തിയ 12 പേര് വെള്ളത്തില്‍ മുങ്ങി.അയോധ്യയിലെ ഗുപ്താര്‍ ഘട്ടില്‍ സരയു നദിയില്‍ കുളിക്കുന്നതിനിടെയാണ് ഒരു കുടുംബത്തിലെ 12 പേര് വെള്ളത്തില്‍ മുങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാല് പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഗ്ര സ്വദേശികളായ 15 അംഗ കുടുംബം അയോധ്യയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു.
ചിലര്‍ കൈകാലുകള്‍ കഴുകകയും മറ്റുള്ളവര്‍ കുളിക്കുകയുമായിരുന്നു. ഇതിനിടെയുണ്ടായ ജലപ്രവാഹത്തില്‍ ചിലര്‍ മുങ്ങിപോയി. ഇവരെ രക്ഷപ്പെടുത്താനായി മറ്റുള്ളവരും തുനിഞ്ഞതോടെ എല്ലാവരും കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു.