X

വ്യാജ തെളിവുണ്ടാക്കാന്‍ നീക്കമെന്ന് ആയിഷ സുല്‍ത്താന; ഫോണും ലാപ്‌ടോപ്പും ഗുജറാത്തിലേക്കയച്ചു

രാജ്യദ്രോഹക്കേസില്‍ തനിക്കെതിരെ വ്യാജതെളിവുണ്ടാക്കാന്‍ നീക്കമെന്ന് ലക്ഷദ്വീപില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകയായ ആയിഷ സുല്‍ത്താന. പൊലീസ് കസ്റ്റഡിയിലുളള ആയിഷ സുല്‍ത്താനയുടെ മൊബൈലിലും ലാപ്‌ടോപ്പിലും വ്യാജതെളിവുകള്‍ സ്ഥാപിക്കാന്‍ സാധ്യതയെന്ന് ആരോപണം.

ആയിഷയുടെ മൊബൈലും ലാപ്‌ടോപ്പും ഗുജറാത്തിലേക്ക് പരിശോധനയ്ക്ക് അയച്ചതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നാട്ടിലേക്ക് തന്നെ ഫോണും ലാപ്‌ടോപ്പും പരിശോധനക്കയച്ചതില്‍ ദുരൂഹതയുണ്ട്.പരിശോധനയില്‍ തിരിമറിക്ക് സാധ്യതയെന്നും അയിഷ സുല്‍ത്താന ഹൈക്കോടതിയില്‍ പറഞ്ഞു. ബയോവെപ്പണ്‍ പരാമര്‍ശത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും ആയിഷ വാദിച്ചു.

web desk 1: