X
    Categories: MoreViews

കോടതി വിധിയെ ധിക്കരിച്ച് ആയിഷയെ മാനസാന്തര കേന്ദ്രത്തിലാക്കി, കേസ് അനസാനിപ്പിക്കാന്‍ പോലീസ് നീക്കം

 

മതം മാറ്റത്തിന്റെ പേരില്‍ കോടതിയില്‍ പോവുകയും പിന്നീട് സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാമെന്ന ഉറപ്പിന്‍മേല്‍ മാതാപിതാക്കളോടൊപ്പം വിടുകയും ചെയ്ത ആയിഷ സംഘപരിവാര കേന്ദ്രത്തിലെന്ന് സൂചന.

മുഖ്യധാരാ മാധ്യമങ്ങളിലൂടെ ആയിഷയ്ക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അനുമതി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് മാനസാന്തര കേന്ദ്രത്തിലാക്കി നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു എന്നാണ് ആരോപണം. ആയിഷ തങ്ങളുടെ കസ്റ്റഡിയില്‍ ചികിത്സയിലാണെന്നും മാനസാന്തരം വരുത്തുമെന്നും ഹിന്ദുഹെല്‍പ് ലൈന്‍ എന്ന സംഘടന പ്രാദേശിക പത്രങ്ങളിലൂടെ അവകാശപ്പെടുന്നുണ്ട്. ഇത് കോടതി വിധിക്കെതിരായ നീക്കമാണ്.

ആയിഷയ്ക്ക് സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്രം ഉറപ്പുവരുത്തുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചതെങ്കിലും തുടര്‍ന്ന് ബേക്കല്‍ പോലീസും കൊച്ചി പോലീസും നടത്തിയ നീക്കങ്ങള്‍ കോടതിവിധി അട്ടിമറിക്കുന്നതാണ് എന്നാണ് പറയപ്പെടുന്നത്.
ദേശവിരുദ്ധരോ നിര്‍ബന്ധിത മതംമാറ്റം നടത്താന്‍ ശ്രമിക്കുന്നവരോ ആയിശയുടെ മുകളില്‍ സ്വാധീനം ചെലുത്തിയേക്കുമെന്ന് വിധി പ്രസ്താവിക്കുന്ന കോടതി വേളയില്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ആശങ്കയുടെ മറപറ്റി സംഘപരിവാരം കോടതിവിധിക്കെതിരാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

നേരത്തെ ഹാദിയയുടെ മതംമാറ്റത്തിലുണ്ടായ കോടതിവിധിയില്‍ നിന്ന് വിത്യസ്തമാണ് പുതിയ വിധിയെങ്കിലും തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ ചില തല്‍പരകക്ഷികള്‍ക്ക് ഇടപെടാന്‍ പഴുതു ഉണ്ടാക്കുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്നു.
ആയിഷ സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി മാതാപിതാക്കള്‍ കോടതിയില്‍ സമ്മതിച്ചതാണ്. മാതാപിതാക്കള്‍ തന്റെ വിശ്വാസത്തിന് എതിരാണെന്ന് ആയിഷ പറഞ്ഞപ്പോള്‍ മകളുടെ വിശ്വാസ ജീവിതത്തില്‍ ഇടപെടില്ലെന്ന് ഉറപ്പ് മാതാപിതാക്കള്‍ കോടതിക്ക് നല്‍കുകയായിരുന്നു.

എന്നാല്‍ കാസര്‍ഗോഡു നിന്നിറങ്ങുന്ന ലേറ്റസ്റ്റ് എന്ന പത്രത്തിലാണ് ആയിഷ പോലീസ് സംരക്ഷണത്തോടെ തൃശ്ശൂരിലെ മാനസാന്തര കേന്ദ്രത്തില്‍ ചികിത്സയിലാണെന്ന് പറയുന്നത്. അതേ ദിവസം തന്നെ സംഘപരിവാര ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും ആയിഷ അവരുടെ കസ്റ്റഡിയിലാണെന്ന ആഘോഷപരമായ വാര്‍ത്തകളുണ്ടായിരുന്നു.

chandrika: