കവരത്തി: രാജ്യദ്രോഹ കേസില്‍ യുവ സംവിധായിക ആയിഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ആയിഷയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കവരത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇന്ന് ചോദ്യം ചെയ്തത്.