X
    Categories: keralaNews

തുറന്നടിച്ച് ഗണേഷ്‌കുമാര്‍: ഇടതുമുന്നണിയില്‍നിന്ന് പുറത്തേക്കോ?

കേരളകോണ്‍ഗ്രസ് ബി വിഭാഗം നേതാവ് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ നീക്കം എങ്ങോട്ട്. രാഷ്ട്രീയവൃത്തങ്ങളില്‍ചൂടേറിയ ചര്‍ച്ചയാണിത്. കഴിഞ്ഞദിവസം തുടര്‍ച്ചയായി ഗണേഷ് സര്‍ക്കാരിനും ഇടതുമുന്നണിക്കുമെതിരെ ആഞ്ഞടിക്കുകയുണ്ടായി. മുന്നണിയില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നാണ് മുന്‍മന്ത്രികൂടിയായ ഗണേശ് പറയുന്നത്. സ്ഥാപകനും പിതാവുമായ അന്തരിച്ച ആര്‍. ബാലകൃഷ്ണപിളളയുടെ കാലത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഇടതുമുന്നണിയിലാണ് കേരളകോണ്‍.ബി. പത്തനാപുരം മണ്ഡലത്തില്‍ മാറിമാറി ജയിപ്പിച്ച കഥയാണ് ഇടതുമുന്നണിക്ക് പറയാനുള്ളത്. കൊട്ടാരക്കരയില്‍ പിള്ളയുംവിജയിച്ചിരുന്നു. എന്നാല്‍ മുന്നണിയില്‍ കഴിഞ്ഞ കുറച്ചുകാലമായി അസ്വാതന്ത്ര്യം അനുഭവിച്ചുവരികയാണ് കേരളകോണ്‍ഗ്രസ.് ഇനിയും ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഗേണേഷിന്റെ തുറന്നുപറച്ചിലിലുള്ളത്. മുന്നണിയിലല്ലെങ്കില്‍ പിന്നെ എവിടെയാണ് താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും പറയാന്‍ അനുവദിക്കില്ലെന്നുമാണ് ഗണേശിന്റെ പരിദേവനം. എന്നാല്‍ സി.പി.എം നേതൃത്വം ഇത് കണ്ടമട്ട് നടിക്കുന്നില്ല.
മുന്നണി യോഗത്തില്‍ ഇക്കാര്യം ഗണേഷ് തുറന്നടിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍മിണ്ടിയില്ലെന്നാണ് അറിയുന്നത്. നടന്‍ദിലീപിനെതിരായ കേസിലും ഗണേഷ് നിരാശയിലാണ്.


മുഖ്യമന്ത്രി പിണറായി വിജയന് ഗണേശിനോട് താല്‍പര്യമില്ലാത്തതാണ ്കാരണം. എങ്ങനെയെങ്കിലും മുന്നണിയില്‍നിന്ന് ഗണേശിനെ ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉന്നമത്രെ. മന്ത്രിസ്ഥാനം കൊടുക്കാത്തതിനാല്‍ ആദ്യം മുതല്‍ക്കേ ഗണേഷ് ഉടക്കിയിരുന്നു. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നാണ ്ഗണേഷിന്റെ മനസ്സിലിരിപ്പ്. അതേസമയം മന്ത്രിപദവി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ ്ഗണേശ് വെടിപൊട്ടിച്ചതെന്നും സി.പി.എം കൊല്ലം നേതാക്കള്‍ പറയുന്നുണ്ട്.
കസേര കിട്ടുമെന്ന് വെച്ച് ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ്ഗണേഷ് ഇതിന് മറുപടി പറയുന്നത്. തന്റെ പാര്‍ട്ടിയിലെ നേതാക്കളെയോ ജനങ്ങളെയോ വഞ്ചിക്കാന്‍ തനിക്കാവില്ല. ഗണേഷ് പറയുന്നു.
മുന്നണിയില്‍ ജനതാദള്‍ എസ് നേതൃത്വവും സി.പി.എമ്മിനെതിരെ അനിഷ്ടംപ്രകടിപ്പിക്കുന്നുണ്ട്. പക്ഷേതല്‍കാലം പുറത്തേക്കില്ലെന്ന് മാത്രം. മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് ആളുകളെ മെരുക്കാനുള്ള വിദ്യയില്ലെന്ന ്ചിലര്‍ പറയുമ്പോള്‍ സി.പി.എമ്മിനകത്തെ തര്‍ക്കത്തില്‍ ജയരാജന്‍ വിട്ടുനില്‍ക്കുന്നതാണ ് കാരണമെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ഏതായാലും ഇടതുമുന്നണി അകത്ത് എരിയുകയാണ്. ഏത് സമയവും പലപാര്‍ട്ടികളുംവിട്ടുപോയേക്കാമെന്നും ശ്രുതികളുണ്ട്.കോടിയേരിയുടെ അനുനയം ഇപ്പോള്‍ ഇല്ലെന്നും പിണറായിയുടെഉരുക്കുമുഷ്ടി സി.പി.എമ്മിനകത്ത് തന്നെ പല നേതാക്കളെയും അകറ്റുമ്പോള്‍ പിന്നെ മറ്റു പാര്‍ട്ടികളുടെ കാര്യം പറയാനുണ്ടോ എന്നാണ ്ഒരുഘടകക്ഷി നേതാവിന്റെ ചോദ്യം.

Chandrika Web: