X
    Categories: keralaNews

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ആര്‍.എസ് ആര്യക്ക് അഭിനന്ദനം നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ആര്‍.എസ് ആര്യക്ക് അഭിനന്ദനം നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇത് എല്ലാവിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകട്ടെ എന്ന് തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തങ്ങളുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്:
”ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്) സംസ്ഥാനത്ത് ഒന്നാം റാങ്കും ആൾ ഇന്ത്യ തലത്തിൽ ഇരുപത്തി മൂന്നാം റാങ്കും നേടിയ കോഴിക്കോട് താമരശ്ശേരി സ്വദേശി ആർ എസ് ആര്യക്ക് അഭിനന്ദനങ്ങൾ!

ആര്യ നേടിയ ഈ നേട്ടം വിജയ വഴിയിൽ മുന്നേറുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രചോദനമാകും.
പ്രൊഫഷണൽ രംഗത്തും ജീവിത യാത്രയിലും ഇനിയുമേറെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

മെഡിക്കൽ പ്രവേശന പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്നേഹം നേരുന്നു,അഭിനന്ദനങ്ങളും.”

Chandrika Web: