X
    Categories: indiaNews

മോദി ചങ്ങാതിമാരുടെ വ്യാപാരം വര്‍ദ്ധിപ്പിക്കുകയാണ്; മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നതിനിടെ കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്കുകളിലും പ്രവൃത്തികളിലും ഭിന്നതയുള്ള മോദി സര്‍ക്കാരിലുള്ള വിശ്വാസം കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടതായി, രാഹുല്‍ കുറ്റപ്പെടുത്തി.
കാര്‍ഷിക ബില്ലിലൂടെ മോദി സര്‍ക്കാര്‍ തങ്ങളുടെ ‘ചങ്ങാതിമാരുടെ’ വ്യാപാരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഉണര്‍ന്നിരിക്കുന്ന കര്‍ഷകന് അറിയാമെന്നും, രാഹുല്‍ വിമര്‍ശിച്ചു. കര്‍ഷക ബില്ലില്‍ പ്രധാനമനന്ത്രി മോദി കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നായിലാണ് ട്വീറ്ററിലൂടെ രാഹുലിന്റെ മറുപടി.

കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, കാരണം മോദിയുടെ വാക്കുകളിലും പ്രവൃത്തികളിലും തുടക്കം മുതല്‍ ഭിന്നതയാണുള്ളത്. നോട്ടുനിരോധനം, തെറ്റായ ജിഎസ്ടി, ഡീസലിന് കനത്ത നികുതി എന്നിവ ഉദാഹരണം.

കാര്‍ഷിക ബില്ലിലൂടെ മോദി സര്‍ക്കാര്‍ തങ്ങളുടെ ‘ചങ്ങാതിമാരുടെ’ വ്യാപാരം വര്‍ദ്ധിപ്പിക്കുകയും കര്‍ഷകന്റെ ഉപജീവനത്തെ ആക്രമിക്കുകയും ചെയ്യുമെന്നത് ഉണര്‍ന്നിരിക്കുന്ന കര്‍ഷകന് അറിയാം, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം, പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധവുമായി എന്‍ഡിഎയിലെ സഖ്യ കക്ഷികള്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി സര്‍ക്കാറിനെതിരെ പ്രക്ഷോഭം കനക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിനെതിരെ സമരരംഗത്തേക്ക് ആളുകള്‍ നേരിട്ട് ഇറങ്ങി.

അതേസമയം, കര്‍ഷക പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനെയും കോണ്‍ഗ്രസിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നത്. കര്‍ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്ന്, ബില്ലുകള്‍ പാസാക്കിയതിനെ സ്വാഗതം ചെയ്ത മോദി പറഞ്ഞു. റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന പരിപാടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ നിരവധി ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചവര്‍ കര്‍ഷകരെ ശക്തിപ്പെടുത്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അവരുടെ രാഷ്ട്രീയത്തെ സൂക്ഷിക്കണമെന്നും, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. കര്‍ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

എന്നാല്‍, പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധവുമായി എന്‍ഡിഎയിലെ സഖ്യ കക്ഷികള്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി സര്‍ക്കാറിനെതിരെ പ്രക്ഷോഭം കനക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിനെതിരെ സമരരംഗത്തേക്ക് ആളുകള്‍ നേരിട്ട് ഇറങ്ങി.

 

chandrika: