X

നിയമസ്ഥാപനമായ വാച് വെല്ലിനെ വാടകക്കെടുത്ത് അദാനി ഗ്രൂപ്പ്

അമേരിക്കയിലെ വന്‍ നിയമസ്ഥാപനമായ വാച് വെല്ലിനെ വാടകക്കെടുത്ത് അദാനി ഗ്രൂപ്പ്. ഇവിടെയുള്ള ഹിന്‍ഡന്‍ബെര്‍ഗ് എന്ന ധനകാര്യസ്ഥാപനത്തെ നേരിടാനാണ് ഇത്. അദാനിയുടെ നീക്കം അവരുടെ പ്രതിസന്ധി വ്യക്തമാക്കുന്നതായാണ് ഫിനാന്‍ഷ്യല്‍ ടൈംസ് വിലയിരുത്തുന്നത്. അദാനി പൊളിഞ്ഞതായി ഹിന്‍ഡന്‍ബര്‍ഗാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഓഹരിവിപണിയില്‍ അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിയുകയും 20,000 കോടിയുടെ ഓഹരിവില്‍പന നിര്‍ത്തിവെക്കുകയുമായിരുന്നു.

Chandrika Web: