മഴക്കാലത്ത് റോഡ് അപടകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് ഇരുചക്ര വാഹന അപകടങ്ങള്‍.
ജാഗ്രത പുലര്‍ത്തിയാല്‍ മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാം.
*കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം.
*നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.
* തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
*വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ എത്രത്തോളം ആഴമുണ്ടെന്ന് അറിയാന്‍ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.
*വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ബ്രേക്ക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടുക.
*ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക.
*അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. വേഗത കുറച്ച് വാഹനമോടിച്ചാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അപകടം ഒഴിവാക്കാം. വേഗത ക്രമപ്പെടുത്തി വാഹനം ഓടിച്ചാല്‍ ബ്രേക്ക് ഉപയോഗം കുറയ്ക്കാനും കഴിയും.
*ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.
*ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ രണ്ടു കയ്യും ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഒറ്റക്കൈ കൊണ്ടുള്ള അഭ്യാസം ഒഴിവാക്കുക. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടാകും.
*ഹെല്‍മെറ്റ് കൃത്യമായും ധരിക്കുക. ചിന്‍സ്ട്രാപ് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.