Categories: keralaNews

കൈക്കൂലി: വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തു

പാലക്കാട് താലൂക്ക് പുതുപ്പരിയാരം 2 വിലേജിലെ വില്ലേജ് അസിസ്റ്റന്റ് കെ.പി അലക്സിനെ അച്ചടക്ക നടപടിയുടെ ഭാഗമായി 1960 ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1)(എ) പ്രകാരം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു കൊണ്ട് ജില്ല കലക്ടര്‍ ഉത്തരവിട്ടു. സ്ഥലമളക്കുന്നതിന് കൈക്കൂലി വാങ്ങുകയും അത് തിരിച്ചുനല്‍കുകയും മോശമായി പെരുമാറുകയും ചെയ്യുകയും കോടതി വിധി മാനിക്കാതിരിക്കുകയും ചെയ്തതിനാണ് സസ്‌പെന്‍ഷന്‍.

 

Chandrika Web:
whatsapp
line