Categories: indiaNews

ജമ്മു കശ്മീരില്‍ ഹിമപാതം; രണ്ടു വിദേശികള്‍ മരിച്ചു; റിസോര്‍ട്ട് ഉള്‍പ്പടെ മഞ്ഞിനടിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ അതിശക്തമായ ഹിമപാതത്തില്‍പെട്ട് രണ്ട് വിദേശികള്‍ മരിച്ചു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി. ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്. കൂടുതല്‍ പേര്‍ ഹിമപാതത്തില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. രക്ഷാപ്രവര്‍ത്തകരുടെ സംഘം അപകട സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ്എസ്പി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം കൃത്യമസമയത്ത് നടന്നതിനാല്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഞ്ഞുകാലമായതിനാല്‍ സ്‌കീയിങ്ങിനായി നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. ബാരാമുല്ല പൊലീസ് മറ്റ് ഏജന്‍സികളുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

webdesk13:
whatsapp
line