തിരുവനന്തപുരം: ഓട്ടോ ഡ്രൈവര്‍ക്ക് 20,000 രൂപ പിഴയീടാക്കിയ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്ന് ഓട്ടോ ഡ്രൈവറെ ഹിയറിങ് നടത്തി പിഴ ഒഴിവാക്കി നല്‍കും. വീട്ട് ആവശ്യത്തിനായി ഓട്ടോ റിക്ഷയില്‍ ലോഡ് കയറ്റിയപ്പോഴാണ് ശിവപ്രസാദിന് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്.
കഴിഞ്ഞ 18 ന് പൊലീസുകാരന്‍ ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്നായിരുന്നു ശിവപ്രസാദ് പറഞ്ഞത്. പിഴ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവപ്രസാദ് മോട്ടോര്‍ വാഹന വകുപ്പിനു പരാതി നല്‍കിയിരുന്നു.
അമിതഭാരം കയറ്റിയെന്നാരോപിച്ചാണ് ഓട്ടോ ഡ്രൈവര്‍ക്ക് 20,000 രൂപ പിഴയിടാക്കിയത്. പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി ഗണേഷ്‌കുമാര്‍ നേരത്തേ പറഞ്ഞിരുന്നു. പിഴ ചുമത്തുന്നതിലടക്കം സംസ്ഥാനത്ത് എല്ലാ നിയമങ്ങളും നടപ്പാക്കാന്‍ കഴിയില്ലെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്.