X

വയനാട് ചുണ്ടയില്‍ ഓട്ടോ ഡ്രൈവറുടെ മരണം; സഹോദരങ്ങള്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ: ചുണ്ടയില്‍ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം കൊലപാതകമെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ സഹോദരങ്ങളെന്ന് പൊലീസ് നിഗമനം.വയനാട് ചുണ്ടയില്‍ കാപ്പംകുന്ന് സ്വദേശി നവാസ് ആണ് മരിച്ചത്. സംഭവത്തില്‍ പുത്തൂര്‍ വയല്‍ കോഴികാരാട്ടില്‍ സുമില്‍ഷാദ്, അജിന്‍ഷാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ നവാസ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് കുടുംബം വൈത്തിരി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സുമിന്‍ ഷാ നടത്തുന്ന ഹോട്ടല്‍ നാട്ടുകാര്‍ തല്ലിതകര്‍ത്തിരുന്നു.

ഇരുകൂട്ടരും തമ്മില്‍ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവര്‍ക്കും എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം.

webdesk17: