X

അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷക്കടിയില്‍പ്പെട്ട് രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷക്കടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. വെണ്ണിലാകണ്ടം സ്വദേശികളായ സജേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദ്വികയാണ് മരിച്ചത്.

രാവിലെ വീട്ടുമുറ്റത്തു വെച്ചാണ് അപകടമുണ്ടായത്. സജേഷ് വാഹനം തിരിക്കുന്നതിനിടെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടി വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Chandrika Web: