തെരഞ്ഞെടുപ്പ് ഫലം ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സൂചനയാണ് നൽകുന്നത്. എല്ലാ ഘടകങ്ങളും പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ജയം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സിപിഎമ്മിന്റെ സീറ്റായ ബോക്സാനഗറിലും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു.
സ്നേഹം കൊണ്ട് ലോകം ജയിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നല്കിയ ആദരവാണ് യു.ഡി.എഫിന്റെ ചരിത്ര വിജയം. സര്‍ക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടു ചെയ്തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തില്‍ പ്രതിഫലിച്ചത് കേരളത്തിന്റെ...
ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ച മുഖ്യമന്ത്രി ഉൾപെടെയുള്ളവർ മാപ്പ് പറയണം. ഇടത് ഭരണത്തോട് അതിശക്തമായ വെറുപ്പുണ്ട്. മാർക്സിറ്റ് അണികളിൽ പോലും പിണറായി ഭരണത്തോട് എതിർപ്പുയർന്നിരിക്കുന്നുവെന്നും എ.കെ.ആന്റണി പറഞ്ഞു.
കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നന്ദിയറിയിച്ച അദ്ദേഹം, നേതാക്കൾന്മാർക്കെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദിയറിച്ചു.
സർക്കാരിന്റെ ദുർഭരണത്തിനും അഴിമതിക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ ഉജ്വല വിജയം. തനിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളോട് മുഖം തിരിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതാണ് സി. പി....
61 ശതമാനത്തിലധികം വോട്ടുകളാണ് യു.ഡി.എഫ് നേടിയിരിക്കുന്നത്.
.ഇപ്പോൾ 36454 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉള്ളത്.
ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന എംഎൽഎ ആയിരിക്കും ചാണ്ടി ഉമ്മനെന്ന് ഞങ്ങൾ ഉറപ്പ് തരുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കുമെതിരായ ജനവികാരമാണിത്.